കണ്ണപുരത്ത് റെയിൽവെ മുത്തപ്പൻ ക്ഷേതത്തിൽ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തി

google news
In Kannapuram, Railway Muthappan broke open the treasury and looted it

കണ്ണൂർ: കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരം കുത്തി തുറന്ന്  13,000 രൂപയോളം കവര്‍ന്നു.ബുധനാഴ്ച്ച രാത്രി എട്ടു മണിക്കും വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് കണ്ണപുരം പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.

മടപ്പുരയിലെ നടയുടെ പൂട്ടുപൊളിച്ച് ഏകദേശം 3000 രൂപയുണ്ടായിരുന്ന മൂല ഭണ്ഡാരവും, മടപ്പുരയ്ക്കകത്തുള്ള ഭന്‍ഡ   ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച് ഏകദേശം 10000 രൂപയും മോഷ്ടിച്ചുകൊണ്ടുപോയതായാണ് പരാതി.ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരവും കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പൊലിസിന്  നൽകിയ പരാതിയിൽ പറഞ്ഞു.

Tags