കണ്ണപുരത്ത് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പൊലിസ് കേസെടുത്തു

A case has been registered by the police in the incident of a BJP worker being hacked in Kannapuram
A case has been registered by the police in the incident of a BJP worker being hacked in Kannapuram

കണ്ണൂർ: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്.തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് അക്രമമെന്ന് കണ്ണപുരം പൊലിസ് പറഞ്ഞു.ശോഭയാത്ര കഴിഞ്ഞു മടങ്ങവെയാണ് തിങ്കളാഴ്ച്ച രാത്രി ബാബുവിന് വെട്ടേറ്റത്.ഡിവൈഎഫ് ഐ പ്രവര്‍ത്തകരാണ് ബാബുവിന് നേരെ ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.എന്നാല്‍ സംഭവത്തിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ പ്രാദേശികനേതൃത്വം വ്യക്തമാക്കി.

Tags