കളിക്കുന്നതിനിടെയിൽ ഗേറ്റ് മറിഞ്ഞ് വീണ് രണ്ടര വയസുകാരൻ മരിച്ചു

A two-and-a-half-year-old boy died after the gate fell down while he was playing
A two-and-a-half-year-old boy died after the gate fell down while he was playing

കാഞ്ഞങ്ങാട് : കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്.

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ബന്ധു വീട്ടിലേക്ക് കുടുംബ സമേതം വിരുന്നിന് എത്തിയതായിരുന്നു ഇവര്‍. രാവിലെ പതിനൊന്നരയാടെയാണ് അപകടം. ഉടന്‍ തന്നെ ഉദുമയിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Tags