കൊട്ടില മുച്ചിലോട്ട് കളിയാട്ടം സാംസ്ക്കാരിക സമ്മേളനം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

google news
kottila 1

പഴയങ്ങാടി: കൊട്ടില മുച്ചിലോട്ട് കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ക്ഷേത്രകലാ അക്കാദമി ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയർമാൻ എം.വി.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ മുഖ്യാതിഥിയായി.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ.യു.പി.വി.സുധ വിശിഷ്ടാതിഥിയുമായി. ബ്രഹ്മശ്രീ മാടത്തിൽ മല്ലിശ്ശേരി ഇല്ലത്ത് ഹരിജയന്തൻ നമ്പൂതിരിയുടെ മഹനീയ സാന്നിധ്യത്തിൽ ഏഴോം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ നേർന്നു. ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ പി.വി.ബാലകൃഷ്ണൻ സ്വാഗതവും സാമ്പത്തിക സമിതി ചെയർമാൻ കെ.വി.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

വെള്ളിയാഴ്ച  വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത സിനിമാ നിർമ്മാതാവ് മൊട്ടമ്മൽ രാജൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം ജയരാജ് വാര്യർ അവതരിപ്പിക്കുന്ന ജയരാജ് വാര്യർ ഷോയും നടക്കും.