കാഞ്ഞങ്ങാട് റാണിപുരം കുണ്ടു പള്ളിയിൽ കാട്ടാനകൾ തമ്പടിക്കുന്നു ; വ്യാപകമായ കൃഷി നാശം
Dec 25, 2024, 10:35 IST
കാഞ്ഞങ്ങാട് : റാണിപുരം കുണ്ടുപള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്.
കർണാടകവനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കുണ്ടുപ്പള്ളി. വ്യാപകമായി കൃഷി നശിക്കുന്നുവെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പ്രദേശവാസികൾ പറഞ്ഞു.
നാല് ആനകള്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർതെരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ആനകളെ കണ്ടെത്താനായിട്ടില്ല. വടക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ റാണിപുരം മേഖലയിൽ കാട്ടാനകൾ തമ്പടിക്കുന്നത് വിനോദ സഞ്ചാരികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.