കാഞ്ഞങ്ങാട് ബല്ലസ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്താല്‍ മരണമടഞ്ഞു

google news
bhfyu

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ എസ് മഹമൂദ് ഹാജി (48)യാണ് ഹൃദയാഘാതം മൂലം നിര്യാതനായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.

മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതനായ കുഞ്ഞബ്ദുല്ല ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്.  ഭാര്യ: റൈഹാനത്ത്, മക്കള്‍: ശമ്മാസ്, അബ്ദുല്ല, ഫാത്തിമ. മഹമൂദ് ഹാജി സജീവ കെഎംസിസി പ്രവര്‍ത്തകനാണ്.

Tags