യു.എ.ഇയിൽ കളിയാട്ടം കെട്ടിയാടിയതിന് സോഷ്യൽ മീഡിയയിലൂടെ അവഹേളിക്കുന്നതായി കനലാടിമാർ
കണ്ണൂർ : യുഎഇയിൽ കളിയാട്ടത്തിൽ പങ്കെടുത്ത കനലാടിമാർ. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുകയാണെന്നും അനാവശ്യ വിവാദമാണ് ചിലർ നടത്തുന്നതെന്നും കനലാടിമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നവംബർ 24ന് അജ്മാനിൽ നടന്ന കളിയാട്ടം അനുഷ്ഠാനങ്ങൾക്ക് ഭംഗം വരാത്ത രീതിയിലാണ് നടത്തിയിട്ടുള്ളത്ആചാരവിധി പ്രകാരം അടയാളം കൊടുത്തു വെറ്റില കൈനീട്ടം നൽകി അണിയറയിൽ വെച്ച് വന്ദനം ചെയ്തു തോറ്റവും വെള്ളാട്ടവും ചിട്ടയോടെ നടന്ന കളിയാട്ടം തെറ്റിദ്ധാരണ ജനകമായ വിമർശനങ്ങൾക്ക് വിധേയമായത് അത്യന്തം അപലപനീയമാണെന്ന് പത്മശ്രി നാരായണൻ പെരുവണ്ണാൻ പറഞ്ഞു.
ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒരു ലോപമോ വിഘ്നമോ വരുത്താതെയാണ് കളിയാട്ടം നടന്നത്. എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നും ദുഷ്പ്രചാരണം സോഷ്യൽ മീഡിയയിൽ അഴിച്ചു വിടുകയാണ്. കളിയാട്ടം നടത്താൻ തീരുമാനിച്ചപ്പോൾ അബുദാബിയിലെ ക്ഷേത്ര പരിസരത്ത് വച്ച് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. പക്ഷേ ദൗർഭാഗ്യവശാൽ സ്ഥലം ഒത്തുവന്നില്ല.
യുഎഇ യെ സംബന്ധിച്ചിടത്തോളം കളിയാട്ട മോ മറ്റു ഉത്സവ പരിപാടികൾ നടത്താനുള്ള സൗകര്യം അസോസിയേഷനുകളുടെ അല്ലെങ്കിൽ ക്ലബ്ബുകളുടെ ഓഡിറ്റോറിയം മൈതാനമൊക്കെയാണ് സൗകര്യപ്പെടുക യുള്ളൂ. 15 വർഷത്തോളമായി മുത്തപ്പൻ വെള്ളാട്ടംനടന്നത് അസോസിയേഷൻ ഹാളിലും എക്സ്പോ സെന്ററിലും ഒക്കെയായിരുന്നു. അന്നൊന്നും ഒരു വിവാദവും ഉണ്ടായിരുന്നില്ലെന്ന് പത്മശ്രീ നാരായണൻ പണിക്കർ ചൂണ്ടിക്കാട്ടി.
എം പി കുഞ്ഞിരാമ പണിക്കർ, എം രാജൻ പെരുവണ്ണാൻ, കെ പി ജയരാജൻ പെരുവണ്ണാൻ, ടി വി ഷൈജു പെരുവണ്ണാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു