പണ്ട് ഋഷിവര്യൻ ഉപയോഗിച്ചിരുന്ന പാത്രം; തളിപ്പറമ്പ് ചുടലയിൽ കൗതുകമായി 'കമണ്ഡലു'..

kamandalu in taliparamba chudala
kamandalu in taliparamba chudala

കമണ്ഡലു കായകളുടെ പുറന്തോട് കൊണ്ട് നിർമ്മിച്ചിരുന്ന പാത്രങ്ങളാണ് പുരാതന കാലത്ത് ഋഷിമാർ വ്യാപകമായി ഉപയോഗിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. കട്ടിയുള്ള ഇതിന്റെ പുറംതോടിലാണ് ഋഷിവര്യന്മാർ ഭിക്ഷ ശേഖരിച്ചിരുന്നതും ആഹാരം കഴിച്ചിരുന്നതും വെള്ളം കുടിച്ചിരുന്നതുമെല്ലാം. കമണ്ഡലു കായ്​കളുടെ അകക്കാമ്പ് നീക്കം ചെയ്തശേഷം വശങ്ങളില്‍ തുളച്ച് വള്ളിയിട്ടാണ് ഇവ കൊണ്ടു നടന്നിരുന്നത്. കമണ്ഡലുവില്‍ നിറച്ച വെള്ളത്തിന് ഔഷധ ഗുണമുള്ളതിനാല്‍ ഇത് കുടിക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് കുറയുമെന്നും പറയപ്പെടുന്നു.

അമേരിക്ക ജന്മദേശമായിട്ടുള്ള കമണ്ഡലു മരം കേരളത്തിൽ വളരെ അപൂർവ്വമായാണ് കണ്ടുവരുന്നത്. ഇംഗ്ലീഷില്‍ കലാബാഷ് ട്രീ എന്നും  തമിഴില്‍ തിരുവോട്ടുകായ് എന്നും അറിയപ്പെടുന്ന ഔഷധ ഗുണമുള്ള ഇവ നേഴ്സറികളിലും വിൽപ്പന നടത്തുന്നത് പൊതുവെ കുറവാണ്. 

chudala green corner agricultural nursery

അതേസമയം ഒരു കൗതുകത്തിന്റെ പുറത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കമണ്ഡലു കായ്ച്ചതിന്റെ സന്തോഷത്തിലാണ് തളിപ്പറമ്പ ചുടലയിലെ ഗ്രീൻ കോർണർ അഗ്രിക്കൽചറൽ നേഴ്സറി ഉടമ ജനാർദ്ദനൻ... ഫുട്ബോൾ വലുപ്പത്തിൽ ഇവ കായ്ച്ചു നിൽക്കുന്ന കാഴ്ച ഇവിടെയെത്തുന്നവർക്ക് കൗതുകം പകരുക കൂടിയാണ്.

ഓറഞ്ചിന്റെ മാംസളഭാഗത്തിന് സമാനമാണ് ഇതിന്റെയും ഉൾഭാഗം. ജ്യൂസ് ആയും അല്ലാതെയും ഇത് കഴിക്കാം..ആഭരണങ്ങളും വാദ്യോപകരണങ്ങളും കരകൗശല വസ്തുക്കളുമെല്ലാം ഉണ്ടാക്കാനും ഇതിന്റെ തോട് ഉപയോഗിക്കും. 300 രൂപയുടെ ചെറിയ കമണ്ഡലു ചെടിമുതൽ 3000 രൂപവരുന്ന കയ്ച്ചുതുടങ്ങിയ കമണ്ഡലു മരങ്ങൾ വരെ ഇവിടെ ലഭ്യമാണ്.

chudala green corner

ഇതിനു പുറമെ അബിയു, ജബോട്ടിക, ലോങ്ങൻ, ബേർ ആപ്പിൾ, പുലാസന്, മട്ടോവ തുടങ്ങി വിദേശയിനം പഴവർഗ്ഗങ്ങളുടെ തൈകളും 10 ഓളം പ്ലാവിനങ്ങളും 30 ഓളം ഇനങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ പലവർണങ്ങളിലും രൂപങ്ങളിലുമുള്ള അലങ്കാര ചെടികളും പച്ചക്കറി തൈകളും ഇവിടെ ലഭിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ട്രോപിക്കൽ ഫലവൃക്ഷ നഴ്സറികളിലൊന്നായ ഹോംഗ്രോൺ ബയോടെക്കിൽ നിന്നാണ് ജനാർദ്ദനൻ നേഴ്സറിയിലേക്ക് തൈകൾ കൊണ്ടുവരുന്നത്. പൊയിൽ അമ്മാനപ്പാറ റോഡിൽ ചുടല ജുമാ മസ്ജിദിൽ നിന്ന് അൽപ്പം മാറിയാണ് ഗ്രീൻ കോർണർ അഗ്രികൾച്ചറൽ നഴ്സറി ഉള്ളത്.