കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി ബാച്ച് വിദ്യാർഥി 'ഓർമ്മച്ചെപ്പ് 92' സംഗമം നടന്നു

google news
ormacheppu 92

തളിപ്പറമ്പ്: കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1992 എസ്.എസ്.എൽ.സി ബാച്ച് സംഗമം ഓർമ്മച്ചെപ്പ് 92 ധർമ്മശലയിലെ ഇന്ത്യൻ കോഫീ ഹൗസിൽ നടന്നു. സിജു കണ്ടന്തള്ളി അധ്യക്ഷനായി.

Kalyassery Govt. Higher Secondary School SSLC Batch Student 'Ormachep 92'

സംഗമത്തിൽ അധ്യാപകരായ ഇ.പി.പത്മനാഭൻ മാസ്റ്റർ., പി.പി.ബാലൻ മാസ്റ്റർ, വി.വി. ഗോവിന്ദൻ മാസ്റ്റർ, കെ.ദാമോദരൻ മാസ്റ്റർ, പി.മോഹനൻ മാസ്റ്റർ, പി.കെ.ലക്ഷ്മി ടീച്ചർ, സി.വി.പ്രസന്നകുമാരി ടീച്ചർ. എം.വി.കമലാ ദേവി ടീച്ചർ, പുഷ്പവല്ലിടീച്ചർ, കെ.പങ്കജാക്ഷി ടീച്ചർ എന്നിവരുടെ സാന്നിധ്യവുമുണ്ടായി . 

Kalyassery Govt. Higher Secondary School SSLC Batch Student 'Ormachep 92'

വി. ഷൈബ, പി.സി ലിജേഷ്, രതി പനക്കാട് സംസാരിച്ചു. രതി പനക്കാട് എഴുതിയ കുട്ടുറുവൻ എന്ന പുസ്തകം ഷാജി സ്റ്റീഫനു നൽകി സിജു കണ്ടന്തളളി പ്രകാശനം ചെയ്തു.  സിജു കണ്ടന്തള്ളി എഴുതിയ 'മാതൃദിനത്തിൽ അമ്മ എന്ന കവിത പി.വി രാജീവനും പ്രകാശനം ചെയ്തു.

Kalyassery Govt. Higher Secondary School SSLC Batch Student 'Ormachep 92'

ചടങ്ങിൽ അധ്യാപകരെ ആദരിച്ചു.  അംഗങ്ങളുടെ കുട്ടികൾക്കുള്ള അനുമോദനവും വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു.

Kalyassery Govt. Higher Secondary School SSLC Batch Student 'Ormachep 92'

Tags