കലാമണ്ഡലം ശങ്കരനാരായണൻ നായർ കഥകളി ആചാര്യ പുരസ്കാരം കലാമണ്ഡലം കെ ജി വാസുദേവൻ നായർക്ക്‌ സമ്മാനിക്കും

Kalamandalam Shankaranarayanan Nair Kathakali Acharya Award Kalamandalam will present to KG Vasudevan Nair

                                                           

കണ്ണൂർ :  കഥകളി ആചാര്യൻ കലാമണ്ഡലം ശങ്കരനാരായണൻ നായരുടെ സ്മരണാർഥം ബർണശേരി മുദ്രാകലാ ക്ഷേത്രം ഏർപ്പെടുത്തിയ പ്രഥമ കഥകളി ആചാര്യ പുരസ്‌കാരം കലാമണ്ഡലം കെ ജി വാസുദേവൻ നായർക്ക്‌ സമർപിക്കും. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 'ഫെബ്രുവരി ഏഴിന്‌  വൈകീട്ട്‌ നാലിന്‌ കണ്ണൂർ മുഴക്കുന്ന്‌ ശ്രീ മൃദംഗശൈലശ്വേരി ക്ഷേത്രം കഥകളി മണ്ഡപത്തിൽ വച്ച് കേരള സംഗീത നാടകഅക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി പുരസ്‌കാരസമർപണം നടത്തും. 

തൃശൂർ വടക്കാഞ്ചേരിൽ ജനിച്ച കലാമണ്ഡലം ശങ്കരനാരായണൻ നായർ 12ാം വയസിലാണ്‌ കഥകളി പഠനം തുടങ്ങിയത്‌. നീണ്ട അറുപത്‌ വർഷക്കാലം കഥകളി രംഗത്ത്‌ സജീവമായിരുന്ന ഇദ്ദേഹം കേരള കലാമണ്ഡലത്തിലും ബീഹാർ പട്‌നയിലെ ഭാരതീയ നൃത്തകലാക്ഷേത്രത്തിലും കഥകളി ഗുരുവായി സേവനമനുഷ്‌ഠിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ച ശങ്കരനാരായണൻ നായർ  2003ലാണ് അന്തരിച്ചത്‌.
 
പുരസ്‌കാരം ഏറ്റുവാങ്ങുന്ന  കലാമണ്ഡലം കെ ജി വാസുദേവൻ നായർ അമ്പതിലേറെ വർഷത്തെ കഥകളിപാരമ്പര്യമുള്ള കലാകാരനാണ്‌. 1967 ൽ ജനപ്രിയ കഥകളിയായ "കർണ്ണശപഥം" ഡൽഹിയിൽ  അരങ്ങേറിയപ്പോൾ കെ ജി  വാസുദേവൻ നായരായിരുന്നു കുന്തി  കഥാപാത്രത്തെ അരങ്ങിലെത്തിച്ചത്‌. കഥകളിയിലെ കല്ലുവഴി ശൈലിയിൽ പ്രാവീണ്യം നേടിയ  ഇദ്ദേഹം   അന്താരാഷ്‌ട്രവേദികളിൽ കഥകളി അവതരണവും പ്രഭാഷണവും നടത്തിയിട്ടുണ്ട്‌.
    പുരസ്‌കാരസമർപണചടങ്ങിനു ശേഷം ഡയറക്ടറുംവൈകീട്ട്‌ അഞ്ചിന്‌  മുദ്രാകലാക്ഷേത്രം കലാമണ്ഡലം ശങ്കരനാരായണൻ നായരുടെ മകളുമായ നാട്യകലാനിധി  കലാവതി  അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളിയും അരങ്ങേറും.   കോട്ടക്കൽ രാജ് മോഹനാണ് ഗുരു.  നാട്യകലാനിധി കലാവതി ടീച്ചർ, സവിതാ ഭാസ്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.                                                                             

Tags