കക്കാട് റോഡരികിലെ കലുങ്ക് തകർന്നു: അപകട ഭീഷണിയിൽ വാഹന യാത്രക്കാർ

Kakkad roadside culvert collapsed: motorists in danger
Kakkad roadside culvert collapsed: motorists in danger


കണ്ണൂർ: വാഹനമിടിച്ച് കലുങ്ക് തകർന്നതിനാൽ കണ്ണൂർ കോർപറേഷനിലെ കക്കാട് റോഡ് അപകടാവസ്ഥ സൃഷ്ടിക്കുന്നു. കക്കാട് - മുണ്ടയാട് റോഡാണ് അപകടാവസ്ഥയിലുള്ളത്. ഇതുവഴി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും പോയി വരുന്നത്. 

വേനൽക്കാലത്ത് പോലും നിറയെ വെള്ളമുള്ളതാണ് കക്കാട് പുഴ റോഡിൻ്റെ ഒരു വശത്തെ കലുങ്ക് വാഹനമിടിച്ച് തകർന്നിട്ട് ആറു മാസം കഴിഞ്ഞു. നാട്ടുകാർ മുള കൊണ്ടും കവുങ്ങ് കൊണ്ടും താൽക്കാലിക വേലിയുണ്ടാക്കിയെങ്കിലും ഇപ്പോൾ അതും തകർന്നിരിക്കുകയാണ്. അമ്യതാ വിദ്യാലയം ഉൾപ്പെടെ നിരവധി വിദ്യാലയങ്ങൾ ഇതിന് സമീപത്തുണ്ട്.

 മുണ്ടയാട് സബ് സ്റ്റേഷൻ വഴി എളുപ്പം കണ്ണൂർ - മട്ടന്നൂർ സംസ്ഥാന പാതയിലേക്ക് ഗതാഗത കുരുക്കിൽപ്പെടാതെ എത്തിച്ചേരാൻ കണ്ണൂർ നഗരത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇതുവഴി കഴിയും. മാസങ്ങൾക്ക് മുൻപ് നടന്ന കനത്ത മഴയിൽ കക്കാട് പുഴ റോഡിലേക്ക് കയറിയിരുന്നു. മുട്ടോളം വെള്ളം കയറിയതിനാൽ റോഡ് ഏതാണ് പുഴയേതാണെന്ന സാഹചര്യമുണ്ടായിരു ത്തു. 

വാഹനയാത്രക്കാരും പ്രദേശവാസികളും പുലർത്തിയ ജാഗ്രതയാ ത്ത് അന്ന് അപകടമൊഴിവാക്കിയത്. ചെറിയ വാഹനങ്ങൾ മാത്രമല്ല രണ്ട് സ്വകാര്യ ബസും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. നിറയെ യാത്രക്കാരുമായാണ് എളയാവൂർ അമ്പലം ഭാഗത്തേക്ക് ബസുകൾ പോയി വരുന്നത്. നിരവധി തവണ കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികൾ. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

Tags