യോഗ പഠനം സ്വസ്ഥ സമൂഹത്തെ സൃഷ്ടിക്കുമെന്ന് കൈതപ്രം വാസുദേവൻ നമ്പൂതിരി

dfghjk

അഴീക്കോട് : ആധിയിൽ നിന്നും വ്യാധിയിൽ നിന്നും മോചിപ്പിച്ച് സ്വസ്ഥമായ സമൂഹം സൃഷ്ടിക്കാൻ യോഗ വഴി സാധിക്കുമെന്ന്
പതഞ്ജലി യോഗ ട്രെയിനിന് ആൻറ് റിസർച്ച് സെന്റർ സംസ്ഥാന ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി പറഞ്ഞു.

പതഞ്ജലി യോഗ ട്രെയിനിങ് റിസർച്ച് സെന്ററും അഗസ്ത്യ യോഗ കളരി കേന്ദ്രയും സംയുക്തമായി മണൽ പള്ളിയാംമൂലയിൽ സംഘടിപ്പിച്ച
 കണ്ണൂർ ജില്ലാ യോഗ സമ്മേളൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തന്നിൽ തന്നെ തന്റെ ആത്മാവിനെ കണ്ടെത്താൻ പ്രാചീനഭാരതീയർ കണ്ടെത്തിയ മാർഗമാണ് യോഗ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരി ആദ്യവാരം ഏറണാകുളത്ത് അഞ്ചായിരം പേരെ അണിനിരത്തി യോഗ ക്യാമ്പ് നടത്തുമെന്നും കൈതപ്രം പറഞ്ഞു.

ചടങ്ങിൽ യോഗ ഗുരുരമേശ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു, അരനൂറ്റാണ്ടുകാലമായി കളരി, യോഗാ , കരാട്ടെ രംഗത്തെ ആചാര്യനായി പ്രവർത്തിക്കുന്ന പ്രഭാകരൻ നാമത് ഗുരുക്കളെ ചടങ്ങിൽആദരിച്ചു, ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം  ഡയറക്ടർ
ഡോ. സഞ്ജീവൻ അഴീക്കോട് ,ദുർഗാംബിക വിദ്യാനികേതൻ പ്രിൻസിപ്പൽ  വിനി സായി, ദ്രോണാ അക്കാദമി ട്രെയിനർ ലതീഷ് കമൽ, കൈവല്ല്യാശ്രമം  അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

കൈതപ്രം വാസുദേവൻ നമ്പൂതിരി ചിട്ടപ്പെടുത്തിയ ലളിതമായ
യോഗപാഠ്യപദ്ധതി ചടങ്ങിൽ വിശദീകരിച്ചു. യോഗപ്രദർശനവുമുണ്ടായി. ഞായറാഴ്ച്ച രാവിലെ ആറിന് സൂര്യനമസ്കാരത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

Tags