കെ. കുഞ്ഞമ്പു മാസ്റ്റർ സംഘ പരിവാർ പ്രസ്ഥാനത്തിലെ വടവൃക്ഷമെന്ന് വത്സൻ തില്ലങ്കേരി

google news
K. Vatsan Thillankeri called Kunjambu Master Sangha Parivar movement

ചിറക്കൽ: സംഘപരിവാർ പ്രസ്ഥാനങ്ങൾ കെ. കുഞ്ഞമ്പു മാസ്റ്ററെ പോലുള്ള വടവൃക്ഷങ്ങളുടെ തണലിലാണ് വളർന്ന് പന്തലിച്ചതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി. സ്വായത്തമാക്കിയ അറിവുകൾ പകർന്നു നൽകുന്നത് ജീവിത വ്രതമാക്കി ആദർശത്തിൽ അടിയുറച്ച് പ്രവർത്തിച്ച അദ്ദേഹം കുലീനവും വരിഷ്ഠവുമായ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു എന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

കെ. കുഞ്ഞമ്പു മാസ്റ്ററുടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യ വേദി ചിറക്കൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫോക് ലോർ അക്കാദമി ഹാളിൽ നടന്ന അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.വി. ജയരാജൻ അധ്യക്ഷനായി. തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ യു.പി. സന്തോഷ്, ഡോ. കെ.ടി. ശ്രീലത, ഡോ. സഞ്ജീവൻ അഴീക്കോട്, പി.വി. ഭാർഗവൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പ്രമോദ് കാളിയത്ത് സ്വാഗതവും പി.വി. അരുണാക്ഷൻ നന്ദിയും പറഞ്ഞു.

Tags