ടാഗോർ വിദ്യാനികേതൻ കാമ്പസ് റോഡിന് ഫണ്ട് അനുവദിക്കുമെന്ന് കെ. സുധാകരൻ എം.പി

k sudhakaran
k sudhakaran

തളിപ്പറമ്പ: ടാഗോര്‍ വിദ്യാനികേതന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള കാമ്പസ് റോഡ് നവീകരണ പ്രവൃത്തി എം.പി.ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ടാഗോര്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്  കെ.സുധാകരന്‍ എം.പി പറഞ്ഞു.വിദ്യാര്‍ഥികളുടെ പഠനത്തെ സംബന്ധിച്ചുള്ള ഏത് തടസ്സവും നിലനിര്‍ത്തില്ലെന്നും സാധ്യമായവ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അറിയിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദഘാടന സമ്മേളനത്തില്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡണ്ട് ഡോ.എം.രവീന്ദ്രനാഥ്, തളിപ്പറമ്പ് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.രജില, തളിപ്പറമ്പ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കെ.പി.ഖദീജ, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എം ബിജുമോഹൻ എന്നിവർ സംസാരിച്ചു.

Tags