തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തി കെ.സുധാകരന്‍; പ്രതീക്ഷയോടെ യു.ഡി. എഫ് മുന്നേറ്റം

google news
K. Sudhakaran raised the excitement of the election; Hopefully UD F progress

കണ്ണൂര്‍:തെരഞ്ഞെടുപ്പ് ആവേശം  പ്രവര്‍ത്തകരില്‍ വാനോളം ഉയര്‍ത്തി കെ.സുധാകരന്റെ കണ്ണൂര്‍ മണ്ഡലത്തിലെ പര്യടനം. സ്വീകരണ സ്ഥലങ്ങളില്‍ വലിയ സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. രാവിലെ തലമുണ്ട വായനശാലയില്‍ നിന്നും പര്യടനം ആരംഭിച്ചു. 

മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരിംചെലേരി പര്യടനം ഉദ്ഘാടനം ചെയ്തു. ഇരപത്തിരണ്ടിലധികം സ്വീകരണ സ്ഥലങ്ങളിലൂടെയാണ് പര്യടനം.കൂടിക്കിമെട്ട,പടന്നോട്ട്, മുണ്ടേരിമെട്ട, കാനച്ചേരി ചാപ്പ , വലിയന്നൂര്‍, പുറത്തീല്‍, വാരം,ഏച്ചൂര്‍,കാപ്പാട്,മതുക്കോത്ത്,തിലാന്നൂര്‍,താഴെചൊവ്വ,മേലെചൊവ്വ,മാണിക്കകാവ്,താണ ജംഗ്ഷന്‍,തെക്കീബസാര്‍,തളാപ്പ് ബ്രൗണീസ്  ,ഗൗന്ധി സ്‌ക്വയര്‍ ഓലച്ചേരി കാവ് , പാറക്കണ്ടി, സംഗീത തീയറ്റര്‍ പരിസരം,ബര്‍ണ്ണശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. 

ആയിരകണക്കിന് യൂഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥി പര്യടനം പുരോഗമിക്കുന്നത്. കെ പ്രമോദ്, കെ പി താഹിര്‍ , പി സി അഹമ്മദ് കുട്ടി,ടി.ഒ മോഹനന്‍,എം പി  മുഹമ്മദ്ദലി,സി സമീര്‍ , മുസലിഹ് മഠത്തില്‍ , ശബീന ടീച്ചര്‍ ,വി വി.പുരുഷോത്തമന്‍, സി വി ഗോപിനാഥ് ,ശ്രീജ മടത്തില്‍ ,കട്ടേരി നാരായണന്‍ ,മുണ്ടേരി ഗംഗാധരന്‍,റിജില്‍ മാക്കുറ്റി, സുരേഷ് ബാബു എളയാവൂര്‍ ,മാധവന്‍ മാസ്റ്റര്‍ ,സി എം ഗോപിനാഥന്‍ ,കായക്കല്‍ രാഹുല്‍  ,ലഷ്മണന്‍ തുണ്ടിക്കോത്ത് ,സുധീഷ് മുണ്ടേരി , ടി കെ ലക്ഷമണന്‍  ,ഫര്‍ഹാന്‍ മുണ്ടേരി ,പി സി കുഞ്ഞി മുഹമ്മദ്  ഹാജി , പാര്‍ത്ഥന്‍ ചങ്ങാട്ട് , സി സമീര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

K. Sudhakaran raised the excitement of the election; Hopefully UD F progress

Tags