എസ്. ഡി. പി. ഐയുമായി പാര്‍ട്ടിതലത്തില്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കെ.സുധാകരന്‍, ആരുവോട്ടു ചെയ്താലും സ്വീകരിക്കുമെന്ന് തുറന്നുപറച്ചില്‍

google news
K Sudhakaran said that there was no discussion at the party level with SDPI

കണ്ണൂര്‍:  എസ്.ഡി.പി. ഐ വോട്ടുവാഗ്ദ്ധാനം ചെയ്ത വിവാദത്തില്‍ പ്രതികരണവുമായി കെ.സുധാകരന്‍. എസ്.ഡി. പി. ഐയുമായി  വോട്ടിനായി യാതൊരു വിധ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ പറഞ്ഞു. നോമിനേഷന്‍ നല്‍കിയതിനു ശേഷം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. അവരുടെ വോട്ടിനായി സ്ഥാനാര്‍ത്ഥികളോ പാര്‍ട്ടി തലത്തിലോ യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ല.  തെരഞ്ഞെടുപ്പ് ആരും വോട്ടുചെയ്യുമെന്ന് പറഞ്ഞാലും ഞങ്ങള്‍ അതു സ്വീകരിക്കും.
 
എന്തിനാണ് വേണ്ടെന്നു പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു. അതു യു.ഡി. എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന അംഗീകാരവും സ്ഥാനാര്‍ത്ഥിയുടെ മിടുക്കുമാണ്. ഞങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്ന് അവര്‍ക്ക് തോന്നിയാല്‍ ചെയ്യും. രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനാണ് ഓരോരുത്തരും കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നത്. എസ്. ഡി.പി. പി. ഐയ്ക്ക് അവരുടെതായ രാഷ്ട്രീയമുണ്ട്. അവര്‍ അതുമായി മുന്‍പോട്ടു പോകട്ടെയും ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയവുമായി മുന്‍പോട്ടു പോകുമെന്നും സുധാകരന്‍ പറഞ്ഞു. എസ്.ഡി.പിയെന്താ ഇൗ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയല്ലേ അവര്‍ ഈ ഭൂമിമലയാളത്തിലല്ലേ ജീവിക്കുന്നത്. താന്‍ രാഷ്ട്രീയപരമായ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി. എം എന്നാല്‍ സി.പി. എം പ്രവര്‍ത്തകരുടെ വോട്ടുവേണ്ടെന്നു പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.
 
ഒരു സ്ഥാനാര്‍ത്ഥിയും കൊന്നിട്ടാല്‍ പോലും ഒരാളുടെ വോട്ടും വേണ്ടെന്ന് പറയില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്കും ഏതു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യാമെന്നും മറ്റൊരു കാര്യവും ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

ideal

 

Tags