കെ സന്തോഷ് തളിപ്പറമ്പ് ഏരിയാ സെക്രട്ടറി
Updated: Nov 3, 2024, 22:02 IST
തളിപ്പറമ്പ് സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി കെ സന്തോഷിനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയേയും 34 ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. സി എം കൃഷ്‌ണൻ, കെ ദാമോദരൻ, ടി ബാലകൃഷ്‌ണൻ, ഒ സുഭാഗ്യം, എം വി ജനാർദനൻ, പി സി റഷീദ്, കെ ഗണേശൻ, എ രാജേഷ്, ടി ലത, പുല്ലായിക്കൊടി ചന്ദ്രൻ, ഐ വി നാരായണൻ, സി അശോക്‌കുമാർ, ഷിബിൻ കാനായി, എൻ അനൂപ്, വി സതീദേവി, പി കെ കുഞ്ഞിരാമൻ, വിനോദ്‌കുമാർ പാച്ചേനി, പി പ്രശോഭ്, രാജീവൻ പാച്ചേനി, വി ബി പരമേശ്വരൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.