ആറളം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

elephant

കണ്ണൂർ : ആറളം പുനരധിവാസ മേഖലയിലെ ആന മതിൽ ജൂൺ 15ഓടെ പൂർത്തിയാക്കത്തക്ക രീതിയിൽ നിർമ്മാണം പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

gsg

മന്ത്രിയുടെ അധ്യക്ഷതയിൽ ആറളം വളയംചാലിലെ വനംവകുപ്പിന്റെ ഐ ബി ഓഫീസിൽ  ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും നിശ്ചയിച്ചതിലും നേരത്തെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. നിലവിൽ രണ്ട് കിലോമീറ്ററിലധികം നിർമ്മാണം പൂർത്തിയാക്കി.

ഒരു ടീം ആണ് പ്രവൃത്തി നടത്തുന്നത്. വേഗത കൂട്ടുന്നതിന് രണ്ട് ടീമിനെക്കൂടി നിയമിക്കും. പദ്ധതി പ്രദേശത്ത് 67 മരങ്ങൾ കൂടി മുറിച്ചുമാറ്റാൻ ഉണ്ട്. അതിന് അനുമതി ലഭിച്ചിട്ടുണ്ട്.
യോഗത്തിൽ സണ്ണി ജോസഫ് എം എൽ എ പൊതു മരാമത്ത്, ട്രൈബൽ, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ആനമതിൽ നിർമ്മാണം പ്രവൃത്തിയുടെ പുരോഗതി മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.

Tags