പ്രശസ്ത തെയ്യം കലാകാരൻ കെ. കുമാരൻ മാട്ടൂൽ നിര്യാതനായി

Famous Theyam artist K. Kumaran Mattul passed away
Famous Theyam artist K. Kumaran Mattul passed away

കണ്ണൂർ : വടക്കെമലബാറിലെ  പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും മുന്‍ ഫോക് ലോർ മെമ്പറും ചിമ്മാനക്കളി, തുടി പാട്ടുകളിലൂടെ ശ്രദ്ധേയനുമായ കെ.കുമാരന്‍ മാട്ടൂല്‍(73) നിര്യാതനായി.സംസ്‌കാരം ബുധനാഴച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മാടായി-വാടിക്കല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.

പ്രശസ്ത തെയ്യം കലാകാരനനും ആദ്യകാല ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവുമായ പരേതനായ കാഞ്ഞന്‍ പൂജാരിയുടെ മകനാണ് ഇദ്ദേഹം.
അസുഖം ബാധിച്ച് കുറച്ചു നാളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ:ലക്ഷ്മി മടക്കുടിയന്‍.മക്കള്‍: മൃദുല, മജ്ഞുള, സ്മിത, മിനി. മരുമക്കള്‍: ഹരിദാസ് പുതിയതെരു, ബിനു കോട്ടക്കീല്‍, വിജേഷ് പാപ്പിനിശ്ശേരി, സുജിത്ത് കൊളച്ചേരി(എക്‌സൈസ്).സഹോദരങ്ങള്‍: പരേതനായ നാരായണന്‍, ലക്ഷ്മണന്‍ പൂജാരി.

Tags