കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പി.സി ഗോവിന്ദന് സമ്മാനിക്കും

google news
govindhan

കാസര്‍കോട്: കാസര്‍കോട്  പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് മലയാള മനോരമ ഉളിക്കല്‍ ലേഖകന്‍ പി.സി.ഗോവിന്ദനെ തിരഞ്ഞെടുത്തു. 2023 ഒക്ടോബര്‍ എട്ടിന് പ്രസിദ്ധീകരിച്ച ആടുജീവിതം അതിജീവിതം എന്ന വാര്‍ത്തയാണ് ഗോവിന്ദനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രാദേശിക പത്രപ്രവര്‍ത്തകരില്‍ നിന്നും മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്റ്റോറിയാണ് അവാര്‍ഡിന് പരിഗണിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍കന്‍ കെ.വിനോദ്ചന്ദ്രന്‍, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

10000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി മൂന്നിന് കാസര്‍കോട് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

Tags