കെ ബാബുരാജ് അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി
Nov 11, 2024, 10:01 IST
ചക്കരക്കൽ :സിപി എം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറിയായി കെ ബാബുരാജിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 25 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പി ചന്ദ്രൻ, കെ ദാമോദരൻ, പി ഭാസ്കരൻ, ബി സുമോദ്സൺ, ടി വി ലക്ഷ്മി, കെ വി ജിജിൽ, എം വി നികേഷ്, ചന്ദ്രൻ കല്ലാട്ട്, സി പി അശോകൻ, കെ കെ ദീപേഷ്, പി കുട്ടിക്കൃഷ്ണൻ, വി വി പ്രജീഷ്, വി കെ പ്രകാശിനി, എം നൈനേഷ്, കെ കെ ഉമേഷ്, സി സി അഷ്റഫ്, കെ വി പ്രജീഷ്, കെ രജിൻ, സി ഉമ, കെ എം രസിൽരാജ് എന്നിവരാണ് ഏരിയാകമ്മിറ്റി അംഗങ്ങൾ.