അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കത്തിന് തയ്യാറാകണം: ജോയിൻ്റ് കൗൺസിൽ

Teachers, staff to prepare for strike: Joint Council
Teachers, staff to prepare for strike: Joint Council

കണ്ണൂർ:തടഞ്ഞുവെച്ച ആനു കൂല്യങ്ങൾ പുനഃസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും നടത്താൻ പോകുന്ന പണിമുടക്കിൻ്റെ മുന്നോടിയായി ഡിസംബർ 10, 11 തീയതികളിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതി സെ ക്രട്ടേറിയറ്റ് നടയിൽ 36 മണിക്കൂർ രാപകൽ സത്യാഗ്രഹം നടത്തും.

പങ്കാളിത്ത പെൻഷൻ പിൻ വലിക്കുക, 12-ാം ശമ്പള പരി ഷ്കരണ നടപടികൾ ആരംഭി ക്കുക, ക്ഷാമബത്ത ശമ്പള പരി ഷ്കരണ കുടിശ്ശിക അനുവദി ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടക്കുന്ന 36 മണിക്കൂർ  സത്യാഗ്ര ഹത്തിൻ്റെ മുന്നോടിയായി ജോ യിൻ്റ് കൗൺസിൽ ജില്ലാ പ്രവർ ത്തക കൺവെൻഷൻ സംഘ ടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സജീവ്  ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മറ്റി അംഗം രവീന്ദ്രൻ കെ.വി. ബീന കൊരട്ടി റഷീദ് കെ.ടി, എന്നിവർ സംസാരിച്ചു ജില്ലാ പ്രസിഡൻ്റ് ടി.എസ് പ്രദീപ് അദ്ധ്യഷ്യം വഹിച്ച കൺവെൻഷനിൽ ജില്ലാ സെക്രട്ടറി റോയി ജോസഫ് സ്വാഗതം പറഞ്ഞു

Tags