ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അബ്ദുല്ല അബൂബക്കറിന് സമ്മാനിക്കും
കണ്ണൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തിയാറാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജോസ് ജോർജ് ചെയർമാനും, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇന്ത്യയുടെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് . 2024 പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത അബ്ദുല്ല 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ കരസ്ഥമാക്കിയതോടെയാണ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത്.
2023 ലെ , ഏഷ്യൻ അത് ലറ്റിക് സ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ . 2022 -2023 ൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും , 2023 ൽ നടന്ന ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു.
കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന അന്താ രാഷ്ട്ര മീറ്റിൽ സ്വർണവും , ഫ്രാൻസിൽ നടന്ന മീറ്റിൽ വെങ്കലവും കരസ്ഥമാക്കി . ഈ വർഷം നടന്ന ദേശീയ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും , ഓപ്പൺ ജമ്പ്സ് മത്സരത്തിലും സ്വർണ്ണം നേടിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത പുലിയാവ് സ്വദേശിയാണ്.
അബൂബക്കർ - സാറ ദമ്പതികളുടെ മകനാണ്. നിലവിൽ ഇന്ത്യൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് .
നവംബർ 30 ന് ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 37 വർഷം തികയുന്ന ദിവസം പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് ദാനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.