തനിക്കെതിരെ ആരോപണം ഉന്നയിച്ച മനു തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപുമായി പി.ജയരാജൻ

P jayarajan
P jayarajan

കണ്ണൂർ : സിപി എം  കണ്ണൂര്‍ ' ജില്ലാ കമ്മിറ്റിയില്‍ നിന്ന് പാർട്ടി ഒഴിവാക്കിയ മനു തോമസിനെതിരെ വിമര്‍ശനവുമായി മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ ' പി.ജയരാജൻ രംഗത്തെത്തി. പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനാണ് മനു തോമസിന്റെ ശ്രമമെന്നാണ് ജയരാജൻ്റ ആരോപണം.ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ അറിയിച്ചു. പാർട്ടി അംഗത്വം ഒഴിവാക്കിയതിനു ശേഷംസിപിഎമ്മിനെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണ് മനു തോമസ് ചെയ്യുന്നത്.പാര്‍ട്ടിയില്‍ നിന്ന്പുറത്തുപോയ ആള്‍ക്ക് അനീതിക്കെതിരായ പോരാളി പരിവേഷം വലതു പക്ഷ മാധ്യമങ്ങൾ നൽകുകയാണ്.

 മനു തോമസ് പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള്‍ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കുള്ളതെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ഒരാളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിക്കാന്‍ പറ്റും എന്നാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു. 'കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍ , എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും പി.ജയരാജൻ ചൂണ്ടിക്കാട്ടി. 

കമ്യുണിസ്റ്റ് പാർട്ടി നാനാവിഭാഗങ്ങളെയും ഉൾകൊള്ളുന്ന പാർട്ടിയാണ്. പാർട്ടി അംഗത്വത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട് എന്നാൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ മറ്റു ജോലികൾ ചെയ്യുന്നത് എല്ലാവരോടും നിഷ്കർഷിക്കാറുണ്ട് പാർട്ടി കണ്ണൂർ ജില്ലകമ്മിറ്റിയിൽ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയിൽ ഉൾപ്പെടുത്തിയപ്പോൾ ഒരു കാര്യം അദ്ദേഹത്തോ പാർട്ടി ആവശ്യപെട്ടിരുന്നു. തളി പറമ്പിലും തലശേരിയിലും നടത്തുന്ന വ്യാപാര സംരഭങ്ങളിൽ നിന്ന് ഒഴിവാകണം. ഈ കാര്യം അനുസരിക്കാത്ത അദ്ദേഹമാണ് തെറ്റു തിരുത്തേണ്ടത്. തൻ്റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ വിലപ്പെട്ടതെന്ന് കരുതുന്ന പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കും ഇനിയെങ്കിലും ശ്രമിക്കണമന്ന് പി ജയരാജൻ ആവശ്യപ്പെട്ടു.

Tags