മലബാറിലാദ്യമായി പുതുപുത്തൻകോച്ചുമായി ജനശതാബ്ദി എക്സ്പ്രസ്

Janasatabdi Express with new coach for the first time in Malabar
Janasatabdi Express with new coach for the first time in Malabar

കണ്ണൂർ : ജർമ്മൻ സാങ്കേതിക വിദൃ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ നിർമ്മിച്ച നൂറു ശതമാനം പുതിയ കോച്ചുമായാണ് ഇന്ന് പുലർച്ചെ 12.30 ന് ശനശതാബ്ദി എത്തിയത്. വൃത്തിഹീനമായ കോച്ചുകൾ ഘട്ടം ഘട്ടമായി മാറ്റാനുള്ള ആദ്യപടിയാണ് ഇതെന്ന് റെയിൽവെ അറിയിച്ചു. നല്ല വെളിച്ചവും വായുസഞ്ചാരവും കൂടാതെ തീപിടുത്ത സാധ്യത തീരെ കുറഞ്ഞതും അപകടത്തിൽ പെടുമ്പോൾ ബോഗികൾ തമ്മിൽ മുകളിലോട്ട് കയറി പോകുന്ന അവസ്ഥയും ഇല്ലാത്ത രീതിയിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

 110 സ്പീഡിലെ മലബാറിലൂടെ യാത്ര ചെയ്യാൻ ഇപ്പോൾ സാധിക്കുമെങ്കിലും 200 കി.മീറ്ററിൽ വേഗതയിൽ ഓടാൻ ഇതിന് സാധിക്കും. ആധുനിക എൽഎച്ച്ബി കോച്ചാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും 12.30ക്ക് എത്തിയ ട്രെയിനിന് റെയിൽവെ പാസഞ്ചേർസ് അസോസിയേഷൻ സ്വീകരണം നൽകി.

Tags