ഇരിട്ടി താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയത്തിനായി നിലമൊരുക്കുന്നതിനിടെയിൽ ഗുഹ കണ്ടെത്തി !
ഇരിട്ടി : ഇരിട്ടി താലൂക്കാശുപത്രി കെട്ടിടസമുച്ചയം നിർമ്മിക്കുന്ന സ്ഥലത്ത് നിലമൊരുക്കുന്നതിനിടയിൽ ഗുഹ കണ്ടെത്തി. ഇരിട്ടി താലുക്കാശുപത്രിക്ക് വേണ്ടി കിഫ്ബി ഫണ്ടിൽ 68 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആറ് നില കെട്ടിട നിർമ്മാണത്തിന്റെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് ഗുഹപോലുള്ള വിള്ളൽ കണ്ടെത്തിയത്. ഇതോടെ നിർമ്മാണ പ്രവൃത്തി നിർത്തി വച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർദിഷ്ട ആശുപത്രി കെട്ടിട നിർമ്മാണത്തിന്റെ കരാറുകാർ. ജിയോളജി വിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു. ജില്ലാ ദുരന്ത നിവാരണ സമിതി മേധാവിയായ കലക്ടർക്ക് ജിയോളജി വകുപ്പ് റിപ്പോർട്ട് നൽകി.
ആശുപത്രി നിർമ്മാണ പ്രദേശത്തുണ്ടായ പ്രതിസന്ധി ഉടൻ പരിഹരിച്ച് ആശുപത്രി നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്ന് നഗരസഭാ ചെയർ പേഴ്സൺ കെ ശ്രീലത ആവശ്യപ്പെട്ടു.