ഇരിട്ടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി

google news
The body of the youth who went missing in Iritty River was found during the search conducted by the fire force

കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ വളവു പാറ പെട്രോൾ പമ്പിന് സമീപം പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഉളിക്കൽ സ്വദേശി പനയിൽ അമലിൻ്റെ (25) മുതദേഹമാണ് വ്യാഴാഴ്ച്ച രാവിലെ പുഴയിൽ നിന്നും കണ്ടെത്തിയത്. അമലിനെ പുഴയിൽ കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്. സുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം.

 കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ അവലിനെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലിസും പുഴയിൽ തെരച്ചി ൽ നടത്തിയെങ്കിലും അമലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചക്കുറവ് കാരണം ചൊവ്വാഴ്ച രാത്രിയോടെ തിരച്ചിൽ നിർത്തിയ ഫയർഫോഴ്സ് പിറ്റേ ദിവസം രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ഇരിട്ടി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉളിക്കൽ സ്വദേശിയായ പനയിൽ വാസു - കോമള ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനുരഞ്ജ് , മനു

Tags