ചുഴലിക്കാറ്റ് വീശിയിടിച്ചു; ഇരിട്ടി കരിക്കോട്ടക്കരിയിൽ വൻ കൃഷി നാശം

The storm blew; Iritty Karikottakari is huge   Crop destruction
The storm blew; Iritty Karikottakari is huge   Crop destruction

ഇരിട്ടി : ഇരിട്ടി മേഖലമേഖലയിൽ ചുഴലികാറ്റിൽ കനത്ത നാശനഷ്ടം തിങ്കളാഴ്ച്ച വൈകുന്നേരം മുതൽ ആഞ്ഞു വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി. ബെദ്യുതി ബന്ധമറ്റു , നിരവധി വീടുകൾ തകർന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ  കരിക്കോട്ടക്കരി മേഖലയിലെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണും  വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. 

കരിക്കോട്ടക്കരി ഉരുപ്പംകുറ്റിയിൽ കൃഷിഭവന്  സമീപം കൂറ്റൻ വാകമരത്തിന്റെ ശിഖരം പൊട്ടി വീണു. റോഡിലും വള്ളിക്കാവുങ്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്കുമായി മരത്തിന്റെ ശിഖരം  പൊട്ടിവീണതിനെത്തുടർന്ന്  പുരയിടത്തിലെ തെങ്ങും മാവും അടക്കം നിരവധി ഫലവൃക്ഷങ്ങൾ നശിച്ചു. വീടിന്റെ മതിലും  തകർന്ന നിലയിലാണ്. ഈ സമയത്തു വീടിന്റെ തിണ്ണയിൽ നിന്നിരുന്ന കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അൽപ്പനേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. 

 പൊതുമരാമത്ത് റോഡിൽ  അപകടാവസ്ഥയിൽ നിന്നിരുന്ന ഈ മരം  മുറിച്ചു മാറ്റണമെന്ന് പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിരുന്നു.  രണ്ടുമാസം മുൻപ്  മരം മുറിച്ചുമാറ്റാനായി കരാറുകാരൻ എത്തിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവായിപ്പോവുകയായിരുന്നു. 

ഈ മരത്തിലെ മറ്റ് ശിഖരങ്ങളും ഏത് നേരവും പൊട്ടിവീഴാൻ തക്കത്തിൽ  അപകടാവസ്ഥയിലായതിനെത്തുടർന്ന്   സ്ഥലത്തെത്തിയ കരിക്കോട്ടക്കരി  എസ് ഐ  പ്രഭാകരന്റെ നേതൃത്വത്തിൽ  നാട്ടുകാരും ചേർന്ന് ബന്ധപ്പെട്ട അധികാരികളുമായി ഫോണിൽ ബന്ധപ്പെട്ട്  പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ , വൈസ്പ്രസിഡൻറ് ബീന  റോജസ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക്  ജോസഫ്  മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ചാക്കോ,  മനോജ് എം കണ്ടതിൽ  എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കി.  

 കരിക്കോട്ടക്കരി 18 ഏക്കറിലും കനത്ത മഴയിലും കാറ്റിലും റോഡിലേക്കും സ്വകര്യ വ്യക്തിയുടെ പറമ്പിലേക്കുമായി തേക്കുമരം പൊട്ടിവീണു. റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അയൽവാസിയുടെ പറമ്പിൽ നിന്നിരുന്ന തെക്കു മരമാണ് റോഡിലും സമീപവാസിയായ ഒറവാറന്തറ  ജിന്നിയുടെ വീട്ട് മുറ്റത്തേക്കും വീണത്.  ജിന്നിയുടെ വീടിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചു . സമീപത്തെ ഒരു വൈദ്യുതി പോസ്റ്റും തകർന്നു.  സ്ഥലമുടമ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്തതാണ് മരം വീഴാൻ  ഇടയാക്കിയതെന്ന്  പ്രദേശവാസികൾ പറയുന്നു .  സംഭവ സ്ഥലത്തെത്തിയ കരിക്കോട്ടക്കരി പോലീസ്  സ്ഥലം ഉടമയെ  വിളിച്ചുവരുത്തി  അപകടകരമായ  മരം മുറിച്ചുമാറ്റനായുള്ള നടപടികൾ സ്വീകരിച്ചു .


  ശക്തമായി വീശിയടിച്ച കാറ്റിൽ അയ്യൻകുന്നിലെ വിവിധ മേഖലകളിൽ വീശിയ കാറ്റിൽ റബർ മരങ്ങളടക്കം കാപുഴകി വീണതോടെ എടൂർ ഇലട്രിക്കൽ  സെക്ഷന്റെ കീഴിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ തകരുകയും  മേഖലയിലെ  വൈദ്യതി ബന്ധം താറുമാറാവുകയും ചെയ്തു. ആനപ്പന്തി കഞ്ഞിക്കണ്ടം റോഡിൽ തെങ്ങ് കടപുഴകി വീണതിൽ ആറ്  എച്ച്ടി  പോസ്റ്റുകൾ തകർന്നു . ചില വീടുകളുടെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു  പോയി.  എടൂർ സെക്ഷന്റെ  കീഴിൽ മൊത്തം ആറ്  എച്ച് ടി പോസ്റ്റുകളും 20 ഓളം എൽ ടി പോസ്റ്റുകളുമാണ് തകർന്നത്. ഇതോടെ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് ഒരു ദിവസം വൈകാനാണ്  സാധ്യത. പ്രധാന  ലൈനിൽ ഇന്നുതന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവുമെങ്കിലും മറ്റുള്ള സ്ഥലങ്ങളിൽ  ഒരു ദിവസം വൈകുമെന്നും  കെ എസ് ഇ ബി എടൂർ സെക്ഷൻ  അസിറ്റന്റ്  എൻജിനിയർ പി.ജി. സനീഷ് പറഞ്ഞു  .

Tags