ഇരിട്ടി പള്ളിയിലെ മോഷണം: പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി
Nov 17, 2024, 10:24 IST
ഇരിട്ടി :ഇരിട്ടി നഗരത്തിലെ നിത്യസഹായ മാതാ പള്ളിയിലെ നേർച്ചപ്പെട്ടികളിൽ നിന്നും പണം കവർന്ന കേസിലെ പ്രതിയെ പള്ളിയിലെത്തിച്ച് തെളിവെടുത്തു. കൂത്തുപറമ്പ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വയനാട് മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി റോമിയോ ബേബി (27) യെയാണ് ഇരിട്ടി എസ് ഐ ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പള്ളിയിലെത്തിച്ച് തെളിവെടുത്തത്.