ഇരിട്ടിയിൽ തോട് വൃത്തിയാക്കുന്നതിനിടെ പന്നി പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു

A job-secured worker was injured when a pig cracker exploded while cleaning a ditch in Iritti
A job-secured worker was injured when a pig cracker exploded while cleaning a ditch in Iritti

ഇരിട്ടി : ഇരിട്ടിയിലെ വിളമനയിൽ പന്നി പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണം സംഭവം. വമ്പേരി രോഹിണിക്കാണ് പരുക്കേറ്റത്.

തൂമ്പാകൊണ്ട് തോട് വൃത്തിയാക്കുന്നതിനിടെ പന്നി പടക്കം പൊട്ടി ഇവർക്ക് പരുക്കേൽക്കുകയായിരുന്നു. സഹപ്രവർത്തകർ ഇവരെ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വിളമനആര്യക്കളത്താണ് സ്ഫോടനമുണ്ടായത്.

നേരത്തെ ആറളം, കരിക്കോട്ടക്കരി , അയ്യൻകുന്ന് മേഖലയിൽ പന്നി പടക്കത്തിനായി പൊലിസും വനം വകുപ്പും സംയുക്ത റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കരിക്കോട്ടക്കരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ മൂന്ന് വയസുള്ള കാട്ടാനകുട്ടി പന്നി പടക്കം കടിച്ചതിനെ തുടർന്ന് സ്ഫോടനത്തിൽ വായയിൽ പരുക്കേറ്റ് ചെരിഞ്ഞതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

Tags

News Hub