അധ്യാപകൻ്റെ മരണം ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണമെന്ന് ബന്ധുക്കൾ; പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

shashi
shashi


മയ്യിൽ: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുലായിരുന്ന അധ്യാപകന്റെ മരണത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കൾ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നാറാത്ത് മുച്ചിലോട്ട് കാവിനു സമീപം താവോർത്ത് ഹൗസിൽ കെ.പി.ശശിധരൻ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണമടഞ്ഞത്..ദീർഘകാലമായി മയ്യിൽ ടാഗോർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഹിന്ദി അധ്യാപകനാണ് ശശിധരൻ.

ശനിയാഴ്ച‌ ഉച്ചയോടെയാണ് കെ.പി.ശശിധരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശശിധരൻ ഞായറാഴ്ച രാവിലെ 11.30-ഓടെ മരണമടഞ്ഞു. ശ്വാസകോശത്തിൽ വെള്ളം നിറയുന്നതാണ് അസുഖകാരണമെന്നായിരുന്നു അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
മരണത്തിൽ ഗുരുതര ചികിത്സാ വീഴ്‌ചയുണ്ടെന്നാരോപിച്ച് സഹോദരൻ കെ.പി.ബാലകൃഷ്‌ണനാണ് കണ്ണൂരിലെ സഹകരണ ആശുപത്രിക്കെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Tags