ഇന്ത്യൻലൈബ്രറി കോൺഗ്രസ് ബെംഗളൂരുവിൽ ഫെബ്രുവരി 10 ,11 തീയതികളിൽ നടക്കും

google news
dfh

കണ്ണൂർ:ഇന്ത്യയിൽ ആദ്യമായി കണ്ണൂരിൽ നടന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ രണ്ടാം എഡിഷൻ , ബംഗളുരുവിൽ ഫെബ്രുവരി 10 ,11 തീയതികളിൽ നടക്കും . കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ , വി ശിവദാസൻ എംപി മുഖ്യപ്രഭാഷണം നടത്തും. കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗം ഡോ .എൽ ഹനുമന്തയ്യ അധ്യക്ഷതവഹിക്കും . 


പൊതുമരാമത്തു വകുപ്പ് മന്ത്രി സതീഷ് ജാർകിഹോളി മുഖ്യാതിഥി ആയിരിക്കും. മന്ത്രിമാരായ പ്രിയങ്ക ഖാർഗെ , സമീർ അഹമ്മദ് ഖാൻ, പബ്ലിക് ലൈബ്രറി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ  സതീഷ് കുമാർ ഹൊസമണി, ഇ .ബസവരാജു,  കെ ബി മഹാദേവപ്പ എന്നിവർ പങ്കെടുക്കും . 
ഡോ.എം സി സുധാകർ (ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കർണാടക )  പ്രൊഫ. പുരുഷോത്തമ ബിളിമലെ , ( റിട്ടയേർഡ് പ്രൊഫസർ , ജെ എൻ യു) , പ്രൊഫ.രമേഷ് , (ലൈബ്രറി സയൻസ് വിഭാഗം , ബാംഗ്ലൂർ യൂണിവേഴ്സിറ്റി ) , സമ്പത് കുമാർ ബി ടി , (ലൈബ്രറി സയൻസ് ,തുംകൂർ യൂണിവേഴ്സിറ്റി ), ഉമാ മഹാദേവൻ ഐ എ എസ്‌, പി വൈ രാജേന്ദ്ര കുമാർ (മുൻ ഡയറക്ടർ ജനറൽ ,  നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ)  , ഡോ രഘു നന്ദൻ (ബാംഗ്ലൂർ യൂണിവേഴ്സിറ്റി ), 
ഡോ . രവീന്ദ്ര ബന്യാൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് ) ,  സന്തോഷ് ഹാനഗൽ , (കന്നഡ ഡെവലപ്മെന്റ് അതോറിറ്റി ) , അരുൺ ജോളദ കുഡ് ലിഗി (ഹംപി യൂണിവേഴ്സിറ്റി ) , പ്രൊഫ ഖാലിദ് അനീസ് അൻസാരി (അസിം പ്രേംജി യൂണിവേഴ്സിറ്റി ) തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.
ഗൗരവ് സോമവംശി , ദിലീപ് നരസയ്യ , സി ജി ലക്ഷ്മിപതി( മഹാറാണി ക്ലസ്റ്റർ യൂണിവേഴ്സിറ്റി ) ഡോ. രാജശേഖര മഠപതി, കെ സി ശേഖർ , പ്രൊഫ സുമ പ്രിയദർശിനി  ചന്നങ്കെ ഗൗഡ , ഹരോഹള്ളി രവീന്ദ്ര , സുരേഷ് ജിങ്കെ ,  രാജശേഖർ കോടി , കാടദേവരമഠ,  ശ്രീധര അഘാലയ , കൃഷ്ണമൂർത്തി ബെളഗെരെ,  പ്രൊഫ എം ആർ നാഗരാജു,  ഡോ.  പി വി കൊന്നൂർ ,  തുടങ്ങിയവർ പങ്കെടുക്കും. 


സമാപനസമ്മേളനം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ , ഉദ്‌ഘാടനം ചെയ്യും. കർണാടക സ്കൂൾ വിദ്യാഭ്യാസ വകുപ് മന്ത്രി മധു ബംഗാരപ്പ അധ്യക്ഷനായിരിക്കും . കർണാടക സാംസ്‌കാരിക  വകുപ് മന്ത്രി ശിവരാജ് തങ്കഡഗി പങ്കെടുക്കും. ഇന്ത്യയിൽ ലൈബ്രറികളുടെ വികാസം ,  ശാസ്ത്രബോധം വളർത്തുന്നതിൽ ലൈബ്രറിയുടെ പങ്ക്, ലൈബ്രറിയും പഞ്ചായത്തുകളും , പൊതുവിടം എന്ന നിലയിൽ ലൈബ്രറികൾ , ലൈബ്രറിയും പാർശ്വവത്കൃത ജനവിഭാഗവും , ലൈബ്രറികളും സാമൂഹ്യനീതിയും , സ്ത്രീ ശാക്തീകരണവും ലൈബ്രറികളും , ലൈബ്രറിയുടെ ഭാവി, ശാസ്ത്രസാങ്കേതികവിദ്യയും ലൈബ്രറികളും തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണവും ചർച്ചയും നടക്കും . വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ ബംഗളുരു ജ്ഞാനജ്യോതി ആഡിറ്റോറിയത്തിൽ നടക്കുന്ന ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കും .

Tags