ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യ മുന്നണി അധികാരത്തിലെത്തേണ്ടത് അത്യന്താപേക്ഷിതം ; അബ്ദുൽ കരീം ചേലേരി

google news
ssss

ചാലാട് : ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യ മുന്നണി അധികാരത്തിലെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി.മതേതര-ജനാധിപത്യ മൂല്യങ്ങൾഉയർത്തിപ്പിടിക്കുന്നതിന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാൻ അദ്ദേഹം  പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

ചാലാട് തടുത്ത വയലിൽ യുഡിഎഫ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ ടി കെ ഹുസൈൻ അധ്യക്ഷത  സ്ഥാനാർത്ഥി കെ സുധാകരൻമുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി.കെ അഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ റഷീദ് കവ്വായി, സി വി സന്തോഷ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ്, പി പി അബ്ദുൽ റഷീദ്, എസ് ടി യു ദേശീയ വൈസ് പ്രസിഡൻ്റ്എം.എ.കരീം,

സി.രാമകൃഷ്ണൻ,കെഉമ്മർ,സി.കെ.അബ്ദുൽ ഖാദർ , വാസിൽ ചാലാട്, നസീർ ചാലാട് ,ബി കെ ഹാരിസ്, കെ രൂപേഷ്, കെ സി രാജീവൻ പ്രസംഗിച്ചു. വസന്ത് പള്ളിയാമൂല സ്വാഗതം പറഞ്ഞു. ടി കെ ഉസൈൻ ചെയർമാനും വിസി രാധാകൃഷ്ണൻ വർക്കിംഗ് ചെയർമാനും വസന്ത പള്ളിയാംമൂല ജനറൽ കൺവീനറും ബി കെ ഹാരിസ് ട്രഷററുമാ യി 251 അംഗ തെരഞ്ഞെടുപ്പ് സമിതിക്ക് കൺവെൻഷൻ രൂപം നൽകി .മേഖലാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അബദുൽ കരീംചേലേരി ഉൽഘാടനം ചെയ്തു.
 

Tags