കുട്ടികളിലെ ആസ്തമ- അലര്‍ജി രോഗങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ശില്‍പശാല
കണ്ണൂര്‍: അശാസ്ത്രീയമായ ചികിത്സാരീതികള്‍ മൂലവും രക്ഷിതാക്കളുടെ അശ്രദ്ധ മൂലവും കുട്ടികളിലെ അലര്‍ജി, ആസ്തമ രോഗങ്ങള്‍ക്ക് മതിയായ ചികിത്സ ലഭ്യമാകാത്തത് ഭാവിയില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ എ പി) കണ്ണൂരില്‍ ശിശുരോഗ വിദഗ്ധര്‍ ക്കായി സംഘടിപ്പിച്ച അലര്‍ജി ആസ്ത്മ ശില്‍പശാല അഭിപ്രായപ്പെട്ടു. ഐ എ പി നാഷണല്‍ പ്രസിഡന്റ് ആക്ഷന്‍ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിദഗ്ധര്‍ക്കായി സംഘടിപ്പിക്കുന്ന ആസ്ത്മ - അലര്‍ജി ഐ എ പി ദേശീയ വൈസ് പ്രസിഡണ്ട് പ്രൊഫസര്‍ എം ശിങ്കാരവേലു (പോണ്ടിച്ചേരി) ഉദ്ഘാടനം ചെയ്തു.
ഐ എ പി പ്രസിഡണ്ട് ഡോ കെ സി രാജീവന് അധ്യക്ഷനായി. ഡോ ജോണി സെബാസ്റ്റ്യന്‍, ഡോ എം കെ നന്ദകുമാര്‍, ഡോ നിമ്മി ജോസഫ്, ഡോ മൃദുല ശങ്കര്‍, ഡോ ശരത് ബാബു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ അജിത് സുഭാഷ്, ഡോ ആര്യാദേവി, ഡോ അരുണ്‍ അഭിലാഷ്, ഡോ പത്മനാഭ ഷേണായി, ഡോ സുല്‍ഫിക്കര്‍ അലി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സ്‌പൈറോമെട്രി, ഓസ്ലോ മെട്രി, അലര്‍ജി അല്‍ഗോരിതം, ആസ്മാ ഡിവൈസ് ആന്‍ഡ് ടൂള്‍സ് എന്നിവയില്‍ പ്രായോഗിക പരിശീലനവും നല്‍കി.