കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ആദ്യനാമനിര്‍ദേശ പത്രിക സ്വതന്ത്ര സ്ഥാനാര്‍ഥി കെ സി സലീം സമര്‍പ്പിച്ചു

google news
Independent candidate KC Saleem has submitted his first nomination paper for Kannur Lok Sabha constituency

കണ്ണൂർ :ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കണ്ണൂർ വളപട്ടണത്തെ പൊതു പ്രവർത്തകൻ കെ സി സലീം  കണ്ണൂർ മണ്ഡലത്തിൽ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 

ചൊവ്വാഴ്ച  ഉച്ചക്ക് ശേഷം   കലക്ടറേറ്റിൽ എത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍   അരുൺ കെ വിജയന്  മുമ്പാകെയാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് കലക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. വളപട്ടണത്തെ മനുഷ്യാവകാശ പ്രവർത്തകനായ സലീം നിരവധി വ്യത്യസ്ത പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.