കണ്ണൂർ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി:മന്ത്രിരാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തും

കണ്ണൂർ:ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തും. തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യദിന സന്ദേശവും മന്ത്രി നൽകും.

22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരക്കും. പൊലീസ്- നാല്,എക്സൈസ്- ഒന്ന്, വനം വകുപ്പ്- ഒന്ന്,എൻ സി സി - നാല്, സ്‌കൗട്ട് ആൻഡ് ഗൈഡ്- ആറ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്- നാല്, ജൂനിയർ റെഡ് ക്രോസ്- രണ്ട്,എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ തയ്യാറാകുന്നത്.  സെറിമോണിയൽ പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കുന്നത്ഡിഎസ് സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ, കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ, ആർമി പബ്ലിക് സ്‌കൂൾഎന്നിവയായിരിക്കും.

Tags