വിമാന യാത്രാ നിരക്ക് വര്‍ധനവ് ; പ്രതിഷേധാര്‍ഹം പ്രവാസി ഫെഡറേഷന്‍ ധർണ നടത്തി

Increase in air fares; The Pravasi Federation staged a dharna in protest
Increase in air fares; The Pravasi Federation staged a dharna in protest

കണ്ണൂർ: പ്രവാസികളുടെ  വിമാന യാത്ര നിരക്ക്  അവരുടെ  കുട്ടികളുടെ സ്കൂൾ അവധിക്കാലത്തും  ഓണം റംസാന്‍ ക്രിസ്തുമസ് ഉത്സവ സീസണിലും രണ്ടിരട്ടിയും  മൂന്നിരട്ടിയും വര്‍ദ്ധിപ്പിച്ചു കൊണ്ട്‌ അവരെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികള്‍ക്ക്  എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൻ നടത്തിയ ധർണ അഡ്വ. പി. സന്തോഷ്കുമാർ എം.പി  ഉദ്ഘാടനം ചെയ്തു.


  പ്രസിഡന്റ് പി. വി.ചിന്നന്‍  അധ്യക്ഷനായിസംസ്ഥാന ജോ.സെക്രട്ടറി  വിജയൻ നണിയുര്‍  ജില്ല സെക്രട്ടറി കെ. വി. ശശീന്ദ്രന്‍  കുഞ്ഞില്ലത്ത്  ലക്ഷ്മണന്‍ബെന്നി  സുധന്‍ നണിയുര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags