പി.പി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വരഹിതമായ നടപടി; കണ്ണൂർ എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിമർശിച്ച് റിജിൽ മാക്കുറ്റി

In the case of Kannur ADMs suicide Rijil Makkutty criticized p p Divya
In the case of Kannur ADMs suicide Rijil Makkutty criticized p p Divya

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ വിമർശിച്ച് കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടതെന്നും റിജിൽ മാക്കുറ്റി പ്രതികരിച്ചു.

അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ പോയി അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കേണ്ട വേദിയായിരുന്നില്ല അത്. ഒരു ഉദ്യോഗസ്ഥനെ മാനസികമായി പീഡിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം അവര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും  അവര്‍ക്കെതിരേ കൊലകുറ്റത്തിന് കേസെടുക്കേണ്ടതാനിന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി നടത്തിയെങ്കില്‍ അതിനുള്ള നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. അധികാരമുണ്ടെന്ന് വെച്ച് എന്തും പറയാമെന്നാണോ. ക്ഷണിക്കാത്ത ഒരു വേദിയില്‍ കയറി ഇത്തരം ആക്ഷേപം ഉന്നയിക്കാന്‍ ഇവരാരാ സൂപ്പര്‍ മുഖ്യമന്ത്രിയോ എന്നും റിജിൽ മാക്കുറ്റി ചോദിച്ചു. 

Tags