കൊട്ടിയൂരിൽ 'വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; 190 പന്നികളെ ദയാവധത്തിന് ഇരയാക്കും

african swine fever
african swine fever

ഇവിടുത്തെ 125 പന്നികളെ കൂടാതെ,നടപടി ക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും പന്നികളെ കൊല്ലുന്നതിനും തീരുമാനിച്ചു. 

കൊട്ടിയൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശത്ത്  വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മലയോര പ്രദേശമായ കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. കിഷോർ മുള്ളൻകുഴിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടുത്തെ 125 പന്നികളെ കൂടാതെ,നടപടി ക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും പന്നികളെ കൊല്ലുന്നതിനും തീരുമാനിച്ചു. 

ഈ ഫാമിൽ 65 പന്നികളുമുണ്ട്. തീവ്രത കുറഞ്ഞ വിഭാഗത്തിൽ ഉള്ള പന്നിപ്പനിയാണ് വ്യാപിച്ചിട്ടുള്ളത്. 45 ദിവസത്തിലധികം കാലം പന്നികൾ ജീവനോടെ ഉണ്ടാകുമെന്നതാണ് ഈ തരം പനിയുടെ പ്രത്യേകത. നടപടി ക്രമങ്ങൾ തീരുമാനിക്കാൻ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. 

african fever

ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.വി.പ്രശാന്ത്, ചീഫ് വെറ്ററിനറി സർജൻ പി.ബിജു, എഡിസിപി ജില്ല കോർഡിനേറ്റർ കെ.എസ്.ജയശ്രീ, സീനിയർ വെറ്ററിനറി സർജൻ ഡോ.പി.എൻഷിബു, വെറ്ററിനറി സർജൻ ഡോ.അഞ്ജു മേരി ജോൺ, ലൈവ് സറ്റോക്ക് ഇൻസ്പെക്ടർ ഇ എം നാരായണൻ കേളകം എസ്ഐ. എം. രമേശൻ, കൊട്ടിയൂർ വില്ലേജ് ഓഫിസർ പി.എം ഷാജി, ‘ ഫയർ ഓഫിസർ മിഥുൻ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിലോമിന ജോർജ്, പഞ്ചായത്തംഗങ്ങളായ ബാബു മാങ്കോട്ടിൽ, ജോണി ആമക്കാട്ട്, ബാബു കാരുവേലിൽ, ജെസി ഉറുമ്പിൽ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊന്നൊടുക്കുന്ന പന്നികളുടെ നഷ്ടപരിഹാര തുക ഫാം ഉടമയ്ക്ക് നൽകുവാനും തീരുമാനമായി.

Tags