പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : വയോധികന് 21വര്‍ഷം കഠിനതടവും പിഴയും

google news
fh

 കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും കോടതി വിധിച്ചു. പട്ടുവം മംഗലശേരി സ്വദേശി പി.പി.നാരായണനെ (76)യാണ് തളിപ്പറമ്പ് അതിവേഗ (പോക്‌സോ ) കോടതി ശിക്ഷിച്ചത്.

2020 ഒക്ടോബര്‍ 16നും തുടര്‍ന്നുള്ള ദിവസങ്ങളിലും, 20 ന് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ലൈംഗീകമായി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ അന്നത്തെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്‍ പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.

Tags