ഇമ്മേർഷ്യൻ ക്യാമ്പിന് തുടക്കം

google news
sssss

കണ്ണൂർ : സമഗ്രശിക്ഷ കേരളം  കെ ഡിസ്ക്കുമായി കൈകോർത്തു നടത്തുന്ന വൈ ഐ പി ശാസ്ത്ര പഥം കണ്ണൂർ - കാസർഗോഡ് ജില്ലാതല ഇമ്മേർഷ്യൻ ക്യാമ്പ് തുടങ്ങി.  ജില്ലാ തലത്തിൽ വിജയിച്ച കുട്ടികൾക്ക് അവരുടെ ആശയങ്ങൾ മെച്ചപ്പെടുത്താനും വിപുലീകരിക്കാനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അറുപത് കുട്ടികളാണ് പങ്കെടുക്കുന്നത്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി സരള ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി. ശാസ്ത്രജ്ഞൻ  എം കെ സതീഷ് കുമാർ മുഖ്യാതിഥിയായി. കെ വിശാഖ്, എം എം മധുസുദനൻ , രാജേഷ് കടന്നപ്പള്ളി, സി വി വർഷ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകിട്ട് ക്യാമ്പ് സമാപിക്കും.
 

Tags