ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലില്‍ ചെറിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കണമെന്ന് ഐ എം എ കണ്ണൂർ ജില്ലാ കണ്‍വെന്‍ഷന്‍
കണ്ണൂര്‍ : ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് നടപ്പാക്കുമ്പോള്‍ ചെറിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇളവുനല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കണ്ണൂരില്‍ സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഗ്രാമങ്ങളിലെ പൊതുജനാരോഗ്യം നിലനിര്‍ത്തുന്നതിന് ചെറിയ ക്ലിനിക്കുകളും ചെറിയ ആശുപത്രികളും വലിയ പങ്കാണ് വഹിക്കുന്നത്. ബില്ലിലെ പല വ്യവസ്ഥകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നടപ്പാക്കാനാവുക.
ഇത് ഫലത്തില്‍ ചെറിയ ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും നിലനില്‍പ്പിനെത്തന്നെ ബാധിക്കുകയും അവ പൂട്ടി പോവുകയും ചെയ്യും. ആത് നേരിട്ടോ അല്ലാതെയോ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.
ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ ജോസഫ് ബെനവന് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ഡോ രാജേഷ് ഓ ടി അധ്യക്ഷനായിരുന്നു.
ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ ശശിധരന്‍, ഡോ ബാബു രവീന്ദ്രന്‍, ഡോ എം വിനായകന്‍, ഡോ സജീവ് കുമാര്‍, ഡോ നിര്‍മല്‍ രാജ്, ഡോ ശ്രീകുമാര്‍ വാസുദേവന്‍, ഡോ രമേശ് ആര്‍, ഡോ സുരേന്ദ്രബാബു, ഡോ ലളിത് സുന്ദരം, ഡോ മുഹമ്മദലി, ഡോ മുകുന്ദന്‍, ഡോ ഗോപിനാഥന്‍, ഡോ ബാലകൃഷ്ണ പൊതുവാള്‍, ഡോ രാജ് മോഹന്‍, ഡോ സുല്‍ഫിക്കര്‍ അലി, ഡോ മിനി ബാലകൃഷ്ണന്‍ പ്രസംഗിച്ചു