ഐഎംഎ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേർസ് നോർത്ത് സോൺ കോൺഫറൻസ് തളിപ്പറമ്പിൽ നടന്നു

google news
IMA

തളിപ്പറമ്പ്: ഐഎംഎ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേർസ് നോർത്ത് സോൺ കോൺഫറൻസ് തളിപ്പറമ്പ് ഐഎംഎ ഹാളിൽ വച്ച് നടന്നു. ഐ എം എ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ ജോസഫ് ബെനവൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

IMA1

ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോക്ടർ ശശിധരൻ കെ ഡയറക്ടർ ഓഫ് സ്റ്റഡീസ് ഡോക്ടർ അബ്ദുൽസലാം ബി, സിജിപി സെക്രട്ടറി ഡോക്ടർ കൃഷ്ണകുമാർ, സംഘാടകസമിതി ചെയർമാൻ ഡോക്ടർ സുനിൽ വി, സംഘാടകസമിതി സെക്രട്ടറി ഡോക്ടർ ബിനോ ജോസ്, തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡൻറ് ഡോക്ടർ ലതാ മേരി ജോസ്, തളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഡോക്ടർ അരുൺ ശങ്കർ, ഡോ.മുകുന്ദൻ കെ വി എന്നിവർ സംസാരിച്ചു.

ഹൃദ്രോഗ വിഭാഗം, ന്യൂറോളജി, നെഫ്രോളജി, മെഡിക്കോലീഗൽ വിഷയങ്ങൾ, മെഡിക്കൽ എത്തിക്സ്, സാന്ത്വന പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങിയ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നുമായി ഇരുന്നൂറോളം ഡോക്ടർമാർ പങ്കെടുത്തു.