ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം; 17 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു

google news
dsh

ഇടുക്കി :  ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി ബിനുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ആസൂത്രണ സമിതിയുടെ മൂന്നാം ഘട്ട യോഗത്തിലാണ് വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിച്ചത്.

ആദ്യ രണ്ടു യോഗങ്ങളിലായി ജില്ലയിലെ 30 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികള്‍ പരിശോധിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍, ആസൂത്രണസമിതി അംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സി. വി സുനിത, ഇന്ദു സുധാകരന്‍, എം ജെ ജേക്കബ്, ഷൈനി സജി, അഡ്വ. എം ഭവ്യ,  തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags