മകളുടെ മുൻപിൽ വെച്ച് ഭാര്യയുടെ സ്ത്രിത്വത്തെ അപമാനിച്ച ഭർത്താവിനെതിരെ കേസെടുത്തു.
Sep 28, 2024, 10:21 IST
വെള്ളരിക്കുണ്ട്: ഭാര്യയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽലൈംഗികപരാമര്‍ശം നടത്തുകയും ഇതു ചോദ്യം ചെയ്തമകളുടെ കൈപിടിച്ച് തിരിക്കുകയും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിതാവിൻ്റെപേരില്‍ പൊലീസ് കേസെടുത്തു.
മാലോത്ത് ദര്‍ഘാസിലെ കൈതോലിക്കല്‍ വീട്ടില്‍ ഷാജിയുടെ പേരിലാണ് കേസ്.കഴിഞ്ഞ25 ന് വൈകുന്നേരം 4.30 ന് മകള്‍ അര്‍ച്ചനയുടെ(18) മുന്നില്‍ വെച്ച് ഭാര്യ സലജയോട്(41) സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ലൈംഗികപരാമര്‍ശം നടത്തുകയും മകളെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി.ഷാജിയുടെ പേരില്‍ വെള്ളരിക്കുണ്ട് പൊലിസാണ് കേസെടുത്തത്