'ഹ്യൂമനിസം24' ശാസ്ത്ര, സ്വതന്ത്രചിന്താ സെമിനാർ 8ന്

humanism 24 seminar
humanism 24 seminar

മതരഹിതരുടെ കൂട്ടായ്മയായ NRC ( നോൺ റിലീജിയസ് സിറ്റിസൺസ് ) കണ്ണൂർ ഘടകത്തിന്റെ നേതൃത്വത്തിൽ ഹ്യൂമനിസം'24 എന്ന പേരിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര, സ്വതന്ത്രചിന്താ സെമിനാർ സെപ്റ്റംബർ 8 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ 6.30 വരെ കണ്ണൂർ കാൾടെക്സിലുള്ള ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് നടക്കും . 
സെമിനാറിൽ പ്രശസ്ത സിനിമാ സംവിധായകനായ ജിയോ ബേബി, എഴുത്ത്കാരനും മാധ്യമപ്രവര്‍ത്തകനുമായ അരുൺ എഴുത്തച്ചൻ  ഉൾപ്പെടെ കലാ- സാമൂഹ്യ, നിയമ രംഗത്തെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. 

എൻആർസി കണ്ണൂർ തുടർച്ചയായി മൂന്നാം വർഷവും സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ നിയമം, ജെൻഡർ ഈക്വാലിറ്റി, മതവിമർശനം, സാഹിത്യം, സിനിമ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട് . ഫോൺ -7306 493 867

Tags