കണ്ണൂരിലെ രോഗിയായ അധ്യാപികയ്ക്ക് ചികിത്സാ സഹായം അനുവദിക്കാത്തത് പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷന്‍

Child Rights Commission registered a case
Child Rights Commission registered a case

കണ്ണൂര്‍: വ്യക്ക രോഗത്തിന് ചികിത്സയിലുള്ള അധ്യാപിക സമര്‍പ്പിച്ച 11 മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെമെന്റ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ അധ്യാപിക സമര്‍പ്പിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയതായി കാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊരുത്തകേടുണ്ടെന്ന് കമ്മീഷന്‍.

പരാതിയും റിപ്പോര്‍ട്ടും ഒരിക്കല്‍ കൂടി പരിശോധിച്ച്    തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.

കണ്ണൂര്‍ കാമേത്ത് എല്‍.പി. സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപിക സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2016 മുതല്‍ ചികിത്സയിലുള്ള  അധ്യാപികക്ക് ചികിത്സാ സഹായം അനുവദിച്ചിട്ടില്ലെന്നാണ് പരാതി. എന്നാല്‍ മറ്റൊരു അധ്യാപികക്ക് ഇതേ സമയം ചികിത്സാസഹായം അനുവദിച്ചു. തന്റെ അപേക്ഷകള്‍ സര്‍ക്കാരിലേക്ക് അയക്കാതെ കണ്ണൂര്‍ ഡി.ഡി. ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പരാതി.എന്നാല്‍ പരാതിക്കാരി 2017 മുതല്‍ 2021 വരെ സമര്‍പ്പിച്ച 15 അപേക്ഷകളില്‍ തുക നല്‍കിയതായി ഡി.പി.ഐ. അറിയിച്ചു. 2021 മുതല്‍ 23 വരെയുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും തുക അനുവദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags