തളിപറമ്പില്‍ മദര്‍ സുപ്പീരിയര്‍ സ്വകാര്യബസിടിച്ചു മരിച്ച സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ കേസെടുത്തു

google news
The Human Rights Commission has registered a case in the case of the death of the Mother Superior in a private bus in Taliparam

കണ്ണൂര്‍: പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കണ്ണൂര്‍ എസ്പിയും ആര്‍ടിഒയും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

റോഡിലെ അപകടസാധ്യതയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കി നാലാം ദിവസമാണ് സിസ്റ്റര്‍ സൗമ്യ അതേ സ്ഥലത്ത് മരിച്ചത്. കന്യാസ്ത്രീ മരിച്ച ശേഷം മാത്രമാണ് പൊലീസ് ബാരിക്കേഡ് വെച്ചത്. തൊട്ടടുത്ത പള്ളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോള്‍ അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച് മരിക്കുകയായിരുന്നു.

കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനോ, മുന്നറിയിപ്പ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പ് പരാതി നല്‍കിയതാണ്. നടപടിയാകും മുന്‍പ് അതേ സ്ഥലത്ത് അവരുടെ ജീവന്‍ പൊലിഞ്ഞു. സ്ഥലത്ത് ഇതിനോടകം നാല് പേര്‍  ഇവിടെ വാഹനാപകടത്തില്‍ മരിച്ചിട്ടുണ്ട്.

Tags