കണ്ണൂരിൽ പപ്പായ പറിക്കുന്നതിനിടെ ടെറസിൽ നിന്നും കാൽ വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Nov 11, 2024, 17:54 IST
പഴയങ്ങാടി : വീടിന്റെ റെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഏഴോം ഒഴക്രോം സ്വദേശി ശാന്ത(55) യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് പരുക്കേറ്റത്. മുറ്റത്ത് തലയിടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല