തീപ്പിടിച്ച കാറിൽ നിന്നും യുവാവിനെ നാട്ടുകാർ രക്ഷിച്ചു ; പൊള്ളലേറ്റ മുക്കാളി സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

google news
Locals rescued the young man from the burning car; A young man from Mukali was admitted to the hospital

തലശേരി:തലശേരി - കണ്ണൂർ ദേശീയ പാതയിലെ മുക്കാളിയില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മുക്കാളി ശ്രേയസില്‍ ബിജു (51)വിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തീയണച്ച ശേഷം കാര്‍ തകര്‍ത്ത് ഇയാളെ പുറത്തെടുക്കുകയായിരുന്നു. 

ഡ്രൈവിംഗ് സീറ്റില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു. ഇയാളെ മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവിങ് സീറ്റ് കത്തിയ നിലയിലായിരുന്നു ചോമ്പാലപ്പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags